
വെള്ളറട: റോട്ടറി ക്ളബ് ഒഫ് ട്രാവൻകൂറും കൂതാളി ഇ.വി.യു.പി.എസ് സ്കൂളും ഗവൺമെന്റ് എൽ.പി സ്കൂളും സംയുക്തമായി അന്താരാഷ്ട്ര ബാലികാദിനാചരണം സംഘടിപ്പിച്ചു.വെള്ളറട സർക്കിൾ ഇൻസ്പെക്ടർ എം.ആർ.മൃദുൽ കുമാർ ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ളബ് പ്രസിഡന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഇ.വി.യു.പി.എസ് സ്കൂൾ ഹെഡ്മാസ്റ്റർ ഷീന ക്രിസ്റ്റബൽ പെൺകുട്ടികൾക്കുള്ള കരാട്ടെ ക്ളാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ കുട്ടികൾക്ക് ഡോ.ലക്ഷ്മി ഭാസ്ക്കർ കൗൺസലിംഗ് നൽകി.റോട്ടറി ക്ളബ് പ്രസിഡന്റ് എസ്.യു ശിവപ്രസാദ്,റോട്ടറി ക്ളബ് അസിസ്റ്റന്റ് ഗവർണർ ഷാജി ശ്രീധരൻ,സ്കൂൾ മാനേജർ ബാലചന്ദ്രൻ നായർ,ഹെഡ്മാസ്റ്റർ നിർമ്മല,പി.ടി.എ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്,എൽ.പി.എസ് പി.ടി.എ പ്രസിഡന്റ് റോബർട്ട് രാജ്,പ്രശാന്ത്,ഗീത,അനിത,ഷാജി എസ്. പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.