ഉഴമലയ്ക്കൽ:ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ കാരേറ്റ് കരിവള്ളിയോട് മേലേവിളാകത്ത് വീട്ടിൽ മുരളീധരൻ(59) മരിച്ചു.പുതുക്കുളങ്ങര മുസ്ലീം ജമാഅത്തിന് മുന്നിൽ ഇന്നലെ രാവിലെ 7.30 നായിരുന്നു സംഭവം.നെടുമങ്ങാട്ടു നിന്ന് ആര്യനാട്ടേക്കുവരികയായിരുന്ന ലോറി റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി മുരളീധരന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.വെള്ളനാട്ട് മകളുടെ വീട്ടിൽ പോയശേഷം കാരേറ്റേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ഉടൻതന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഭാര്യ:കുമാരി.മക്കൾ:പ്രവീൺ,പ്രദീപ്,പ്രീതി.മരുമക്കൾ: ആശ,രാജീവ്.