
വർക്കല : മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അയിരൂർ എം.ജി.എം സ്കൂളിലെ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നികൾ ആശാൻ കവിതകളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ക്ലബ്ബ് മാസ്റ്റർ ഹേമയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളായ സാറാ ജോൺ,സി യോണ,പൂജാ ഹരിലാൽ,ദേവിക, സ്വാതി,ശ്രേയ,കൃഷ്ണേന്ദു, ആഫിയ,ഗായത്രി,സഫ,ഗോപിക,ശ്രദ്ധ എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. സ്കൂൾ സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.എസ്.പൂജ,അദ്ധ്യാപകരായ എസ്. അനിഷ്ക്കർ,എസ്.ബിനുകുമാർ,അജിത.എം എന്നിവർ സംസാരിച്ചു.