p

തിരുവനന്തപുരം: പതിനാറാമത് മലയാറ്റൂർ അവാർഡിനും യുവ എഴുത്തുകാർക്കുമുളള മലയാറ്റൂർ പ്രൈസിനും കൃതികൾ ക്ഷണിച്ചു. 2017 ജനുവരി ഒന്നിന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതികളാണ് പരിഗണിക്കുന്നത്. 25001 രൂപയും പ്രശ‌സ്‌തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ഏറ്റവും മികച്ച നവാഗത എഴുത്തുകാർക്കുളള മലയാറ്റൂർ പ്രൈസ് 5001 രൂപയും മൊമന്റോയും പ്രശസ്‌തിപത്രവുമാണ്.ജഡ്‌ജിംഗ് കമ്മിറ്റിക്ക് സമർ‌പ്പിക്കുന്നതിന് വേണ്ടി കൃതികളുടെ മൂന്ന് കോപ്പികൾ 2022 നവംബർ 10ന് മുമ്പ് കിട്ടത്തക്കവിധം ഡോ.വി.കെ.ജയകുമാർ,ചെയർമാൻ,മലയാറ്റൂർ സ്‌മാരക സമിതി,ശബരിഗിരി, അഞ്ചൽ പി.ഒ,കൊല്ലം 691306 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.