
തിരുവനന്തപുരം: റവന്യു ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ 44 പോയിന്റ് നേടി വട്ടപ്പാറ ഷാലോം സ്‌പെഷ്യൽ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. 37 പോയിന്റുമായി അമ്പൂരി നവജ്യോതി സ്‌പെഷ്യൽ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. എസ്.എം.വി ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിൽ നടന്ന കലോത്സവം തിരുവനന്തപുരം ഡി.ഇ.ഒ ആർ. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വാസു .സി.കെ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പ്രിൻസിപ്പൽ വി.വാസന്തി ,വൈസ് പ്രിൻസിപ്പൽ റാണി,വിദ്യാധിരാജ.എൻ.കെ തുടങ്ങിയവർ പങ്കെടുത്തു. റവന്യു ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നായി മുന്നൂറോളം ഭിന്നശേഷി കുട്ടികൾ മേളയിൽ പങ്കെടുത്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ വാസു.സി.കെ ട്രോഫികൾ സമ്മാനിച്ചു.