lk

വർക്കല :സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പെയിനായ ഉണർവിന്റെ ഭാഗമായി വർക്കല എസ്.എൻ കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും നടന്നു. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീതയുടെ അദ്ധ്യക്ഷതയിൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറും വിമുക്തിമിഷൻ ജില്ലാ മാനേജരുമായ പി.കെ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.പ്രീത കൃഷ്ണ, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ പ്രോഗ്രാം ഓഫീസർ വീനസ്.സി.എൽ,ആവണി,ആരതി,അർജുൻ കൃഷ്ണ,ദിപിൻ,സുകന്യ എന്നിവർ സംസാരിച്ചു. രേവതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ രചന മത്സരവിജയികൾക്ക് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ നൽകി. ഭുവന പ്രാർത്ഥനാഗീതം ആലപിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ് സ്വാഗതവും എൻ.സി.സി.ഓഫീസർ ഡോ. റിങ്കു ബാബു നന്ദിയും പറഞ്ഞു.