
തിരുവനന്തപുരം:കേരളത്തിലെ ഐ.ടി.പാർക്കുകളുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായി മഞ്ജിത്ത് ചെറിയാൻ ചുമതലയേറ്റു.ബ്രാൻഡ് കമ്യൂണിക്കേഷനിൽ 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയുടെയും അനുബന്ധ സാറ്റലൈറ്റ് പാർക്കുകളുടെയും മാർക്കറ്റിംഗ് ചുമതലകളുടെ നേതൃപദവി വഹിക്കും.
ലണ്ടനിലെ റീജന്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്‌മെന്റ് ആൻഡ് മീഡിയ കമ്യൂണിക്കേഷനിൽ ബി.എയും യു.എസ്.എയിലെ വെബ്സ്റ്റാർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാർക്കറ്റിംഗിൽ എം.എ ആൻഡ് എം.ബി.എയും നേടിയിട്ടുണ്ട്. പാലായിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ചീഫ് ബ്രാൻഡിംഗ് ഓഫീസറായിരുന്നു.