viswakarmma

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിശ്വകർമ്മ സമുദായത്തിലെ വിദ്യാർത്ഥികളെ വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ് അനുമോദിച്ചു.ഗവൺമെന്റ് വിമെൻസ് കോളേജിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം എ.പി.ജെ.അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്തു.വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് കെ.പി.സോമരാജൻ ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.കെ.സി.രവീന്ദ്രനാഥൻ,​ട്രസ്റ്റ് സെകട്ടറി ഡോ.എം.സുകുമാരൻ,ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ.കെ.മോഹനൻ എന്നിവർ പങ്കെടുത്തു.