general

ബാലരാമപുരം: 2012 ൽ ബാലരാമപുരം-കാട്ടാക്കട റോഡിൽ ശശിതരൂർ എം.പിയുടെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതിനെതിരെ ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു.ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്.ഷിബുകുമാർ ഉദ്ഘാടനം ചെയ്തു.നോർത്ത് മേഖലാ പ്രസിഡന്റ് അനിൽരാജ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി പുന്നക്കാട് ബിജു,​സൗത്ത് മേഖല പ്രസിഡന്റ് രെജു ഐത്തിയൂർ,​നോർത്ത് മേഖലാ ജനറൽ സെക്രട്ടറി ദീപു തേമ്പാമുട്ടം, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പാറക്കുഴി അജി,​ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് അനി,നോർത്ത് മേഖലാ വൈസ് പ്രസിഡന്റ് വേണു,​പാർലമെന്റെറി നേതാവ് പുള്ളിയിൽ പ്രസാദ്,​വാർഡ് മെമ്പർ ദേവി,​യുവമോർച്ച മണ്ഡലം സെക്രട്ടറി ശരവണൻ,​ബി.എം.എസ് പഞ്ചായത്ത് പ്രസിഡന്റ് മുത്തു,​കർഷക മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി തുടങ്ങിയവർ സംസാരിച്ചു.