pallikkal-sunil

തിരുവനന്തപുരം: ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിലിന് ഭാഗവത ഭൂഷണം പുരസ്‌കാരം നൽകി പൗർണമികാവ് അക്ഷരദേവി ക്ഷേത്ര ട്രസ്റ്റ്‌ ആദരിച്ചു.നവരാത്രി കാലത്ത് 14 ദിവസം ദേവീ ഭാഗവതവും ഹാലാസ്യ പുരാണവും വിശകലനം ചെയ്‌തതിനാണ് പുരസ്‌കാരം.ക്ഷേത്രം ട്രസ്റ്റി എം.എസ്‌.ഭുവനചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ കാവാലം ശ്രീകുമാറാണ് സുനിലിന് പുരസ്‌കാരം സമ്മാനിച്ചത്. 50,000രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.ക്ഷേത്രം ഭാരവാഹികളായ അനന്തപുരി മണികണ്ഠൻ,ചൂഴാൽ നിർമ്മലൻ,രാജീവ്‌ രാജധാനി, സിസിലിപുരം ജയകുമാർ എന്നിവർ സംസാരിച്ചു.