p

തിരുവനന്തപുരം: തൃശ്ശൂർ,ഇടപ്പള്ളി,മാവേലിക്കര,കരുനാഗപ്പള്ളി,​ചെങ്ങന്നൂർ,ശാസ്താംകോട്ട സ്റ്റേഷനുകളിലെ ട്രാക്കിലും പാലങ്ങളിലും ജോലി നടക്കുന്നതിനാൽ ഒക്ടോബർ15 മുതൽ 28വരെ ട്രെയിൻഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കൊല്ലത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള മെമു സർവീസ് 15മുതൽ 21 വരെയും 24,27 തീയതികളിലും റദ്ദാക്കി.

കന്യാകുമാരി-പൂനെ എക്സ്പ്രസ് 18,21,24,27 ദിവസങ്ങളിൽ കോട്ടയത്തിന് പകരം ആലപ്പുഴ വഴി തിരിച്ചുവിടും.ഇൗ ദിവസങ്ങളിൽ അമ്പലപ്പുഴ,ഹരിപ്പാട്,ആലപ്പുഴ,ചേർത്തല,എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിറുത്തും.15മുതൽ 21വരെ ഇൗ ട്രെയിൻ കന്യാകുമാരിയിൽ നിന്ന് ഒരുമണിക്കൂർ വൈകി രാവിലെ 9:40ന് പുറപ്പെടും.ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ് 13മുതൽ 18വരെ മുക്കാൽ മണിക്കൂർ എല്ലാ സ്റ്റേഷനുകളിലും വൈകും.