for

നെടുമങ്ങാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജി.കെ അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്,എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ഐ. പ്രദീപ് കുമാർ വിതരണം ചെയ്തു.സംസ്ഥാന സെക്രട്ടറി ടി.എസ് ദിലീപ്,ജില്ലാ സെക്രട്ടറി വി.വിജു,ട്രഷറർ ആർ.ബിനുകുമാർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.ജി.അജയകുമാർ(പ്രസിഡന്റ്),വി.എൻ അനീഷ്(സെക്രട്ടറി),എസ്.സജു(ഖജാൻജി)എന്നിവരെ തിരഞ്ഞെടുത്തു.