
തിരുവനന്തപുരം: ബിരുദ യോഗ്യത ആവശ്യമായ തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷ 22ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 3.15 വരെ നടത്തും.ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.
സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 20/2019) തസ്തികയിലേക്ക് 18, 19 തീയതികളിൽ രാവിലെ 10.30 നും ഉച്ചയ്ക്ക് 12നും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ മൃദംഗം (കാറ്റഗറി നമ്പർ 45/2022) തസ്തികയിലേക്ക് 26, 27 തീയതികളിൽ രാവിലെ 10.30നും പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അർഹതാ നിർണയ പരീക്ഷ
വിവിധ വകുപ്പുകളിൽ ലാബ് അറ്റൻഡർ (കാറ്റഗറി നമ്പർ 642/2021) തസ്തികയിലേക്ക് 28ന് വിവിധ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് അർഹതാ നിർണയ പരീക്ഷ നടത്തും. സമയപട്ടിക, സിലബസ് എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്. അഡ്മിഷൻ ടിക്കറ്റും പരീക്ഷാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.
വകുപ്പുതല പരീക്ഷ
ജൂലൈ 2022 വകുപ്പുതല വിജ്ഞാപന പ്രകാരം 17, 18, 19, 20 തീയതികളിലെ ഓൺലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാം.
ഒ.എം.ആർ പരീക്ഷ
ആരോഗ്യ വകുപ്പിൽ നഴ്സിങ് ട്യൂട്ടർ (കാറ്റഗറി നമ്പർ 122/2021) തസ്തികയിലേക്ക് 21ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സഹകരണ സർവീസ് ബോർഡ് പരീക്ഷകൾ
തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 23ന് രാവിലെ 10.30നും അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 23ന് ഉച്ചയ്ക്ക് 2നും നടത്തും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഓർഡിനേറ്റർ നിയമനം
തിരുവനന്തപുരം: കേരള പൊലീസിന്റെ ശിശുസൗഹൃദ ഡിജിറ്റൽ ഡി - അഡിക്ഷൻ സെന്ററുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രോജക്ട് കോർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.
ക്ലിനിക്കൽ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ തത്തുല്യയോഗ്യത, ക്ലിനിക്കൽ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. മൂന്നുവർഷം പ്രവൃത്തിപരിചയം വേണം. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് കോഓർഡിനേറ്റർ തസ്തികയിലേക്ക് വേണ്ട യോഗ്യത. ഒരു വർഷം പ്രവൃത്തി പരിചയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിശ്ചിത മാതൃകയിലുളള അപേക്ഷകൾ 24 ന് വൈകിട്ട് അഞ്ചിനു മുമ്പ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം digitalsaftykerala@gmail.com ൽ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷഫോറവും https://keralapolice.gov.in/page/notification ൽ. ഫോൺ- 9497900200.