
നെയ്യാറ്റിൻകര: നാർഡും നിംസും സംയുക്തമായി പുത്തനമ്പലം മാതൃക സായം പ്രഭ ഹോമിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാഘോഷം നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എഫ്.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ഗോപകുമാർ,അജിത,നിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡെയ്സി,വൈസ് പ്രിൻസിപ്പൽ ജോസഫൈൻ,തുഷാര, ശരത് വടക്കേതിൽ,സയ്യദ് അലി വഴിമുക്ക്,സായം പ്രഭ മാനേജർ അനീഷ് എന്നിവർ പങ്കെടുത്തു. സൈക്യാട്രിസ്റ്റ് ഡോ.ബീന ക്ലാസ് നയിച്ചു.