തിരുവനന്തപുരം:ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഐ.പി.സി.എസ് ഗ്ളോബൽ ട്രെയിനിംഗ് അക്കാഡമി ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ.ജിത എസ്.ആർ ഉദ്ഘാടനം ചെയ്‌തു. ഐ.പി.സി.എസ് ഗ്ളോബൽ ട്രെയിനിംഗ് അക്കാഡമി ബ്രാഞ്ച് മാനേജർ സീമ ജോണിഫർ ഡിജിറ്റൽ മാർക്കറ്റിംഗിനെ കുറിച്ച് ക്ലാസ് നയിച്ചു. കൊമേഴ്സ് വിഭാഗം അദ്ധ്യാപകരായ നിഷാര.എസ്, കവിദാസ്. ജി, അനീഷ് എം.ജി, അനിതകുമാരി, റിയ വിനോദ്, ദൃശ്യ ദാസ് എ.എസ്, ആര്യ എ.ടി, ആശാനാഥ്, അലിഫ് സജിന, ഷജിൻഷാ ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.