തിരുവനന്തപുരം: ബ്രിട്ടനിൽ പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്‌തിട്ടുള്ളവരുടെ ദേശീയ കൂട്ടായ്‌മയായ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് സ്കോളേഴ്സിന്റെ തിരുവനന്തപുരം ചാപ്‌റ്റർ സംഘടിപ്പിക്കുന്ന എലിസബത്ത് രാജ്ഞി അനുസ്‌മരണ യോഗം നാളെ വൈകിട്ട് 5ന് വൈ.എം.സി.എയിൽ അശ്വതിതിരുനാൾ ഗൗരി ലക്ഷ്‌മിബായി ഉദ്ഘാടനം ചെയ്യും.എ.ബി.എസ്. തിരുവനന്തപുരം ചാപ്‌റ്റർ പ്രസിഡന്റ്‌ ഡോ.ജാൻസി ജെയിംസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ അനുസ്‌മരണ പ്രഭാഷണം നടത്തും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരളയുടെയും മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ് രചിച്ച വേർഡ് പവർ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ടി.പി.ശ്രീനിവാസന് നൽകി നിർവഹിക്കും. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിന്റെ മേധാവി പ്രൊഫ.ഡോ.ബി.ഹരിഹരൻ പുസ്‌തകം പരിചയപ്പെടുത്തും.