വിഴിഞ്ഞം: ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ധർണയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ മേഖലകളിലുള്ളവർ സംസാരിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ ഉദ്ഘാടനം ചെയ്‌തു. എസ്.എൻ.ഡി.പി യോഗം ഡോ.പി. പല്പു സ്‌മാരക യൂണിയൻ പ്രസിഡന്റ്‌ ഉപേന്ദ്രൻ കോൺട്രാക്ടർ, ഐ.എസ്.ആർ.ഒ എ മുൻ ശാസ്ത്രജ്ഞൻ എ.ജി. രാജേന്ദ്രൻ,​ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധി സനൽകുമാർ, വിഴിഞ്ഞം ലയൺസ് ക്ലബ് സെക്രട്ടറി നന്ദു, ട്രഷറർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. മുല്ലൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ മോഹനൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ വെങ്ങാനൂർ ഗോപൻ സ്വാഗതവും പ്രദീപ്‌ ചന്ദ് നന്ദിയും പറഞ്ഞു.