p

തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കർശന നടപടിയെുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഏകീകൃത നിറം ഉടൻ നടപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൽ ഇളവു വേണമെന്ന് മന്ത്രിയെക്കണ്ട് ബസ്സുടമകൾ ആവശ്യപ്പെട്ടെങ്കിലും, അതംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറത്തിലുള്ള പെയിന്റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ തീരുമാനം. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ ഇതിന് നൽകിയ ഇളവ് ഹൈക്കോടതി തള്ളിക്കളഞ്ഞു. ഹൈക്കോടതി നിർദേശം അതുപോലെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

പെട്ടെന്ന് ഒരു ദിവസം കളർ കോഡ് പ്രായോഗികമാകില്ലെന്ന് ബസ്സുടമകൾ പറഞ്ഞു ഒന്നോ രണ്ടോ ശതമാനം പേർ ചെയ്യുന്ന നിയമലംഘനങ്ങൾ എല്ലാവരുടെയും ചുമലിൽ ചാരുന്നത് ശരിയല്ല.7000 ടൂറിസ്റ്റ് ബസ്സുകളുണ്ട്. പെട്ടെന്ന് എല്ലാം വെള്ളയടിക്കാനുള്ള വർക്‌ഷോപ് സംവിധാനമില്ല. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്തെ കളർ.അടുത്ത ഫിറ്റ്നസ് വരുമ്പോൾ മാറ്റാം.സ്പീഡ് ഗവർണർ അംഗീകരിക്കുന്നു.: 60 കിമീ സ്പീഡിൽ നാല് ഗിയർ പോലും ഇടാനാകില്ല.ഓടിയെത്തുകയുമില്ല.സ്വിഫ്ട് ബസുകളുടെ വേഗത 90 കി.മീ ആണെന്നും ബസ്സുടമകൾ പറഞ്ഞു. ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിശോധിക്കാമെന്ന് മന്ത്രി

വ്യക്തമാക്കി.