തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി റസിഡന്റ്സ് അസോസിയേഷന്റെ ഒമ്പതാം വാർഷികവും കുടുംബസംഗമവും കരിക്കകം ചാമുണ്ഡി വിദ്യാപീഠം മൈതാനിയിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് പി.മാധവക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കടകംപളളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.വാർഡ് കൗൺസിലർ ഡി.ജെ.കുമാരൻ, രാധാകൃഷ്‌ണൻ നായർ, എൽ.തുളസീധരൻ, പ്രതാപചന്ദ്രൻ നായർ, കെ.എസ്.ജയേഷ് തുടങ്ങിയവർ പങ്കെടുത്തു.