
തിരുവനന്തപുരം : സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ പമ്പുകളിൽ പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശന്റെ നിർദ്ദേശം. പ്രത്യേക ക്യൂ തിരിച്ചറിയുന്നതിനായി വീൽ ചെയർ ചിഹ്നം പതിപ്പിച്ച ബോർഡ് ഓട്ട്‌ലെറ്റുകളിൽ സ്ഥാപിക്കണം.