തിരുവനന്തപുരം: ഓൾ ഇന്ത്യാ റെയിൽവേമെൻസ് ഫെഡറേഷന്റെ നേതൃത്വത്തിൽ (എ.ഐ.ആർ.എഫ്) റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ ഇന്ന് സത്യഗ്രഹം . ഒഴിവുകൾ നികത്തുക, കോൺട്രാക്ടുവത്കരണം അവസാനിപ്പിക്കുക, റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കുത്തകകൾക്ക് വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. 10 ന് ആരംഭിക്കുന്ന സത്യഗ്രഹം 5 വരെ തുടരും. എസ്.ആർ.എം.യു.അസിസ്റ്റന്റ് ജനറൽ സെക്രട്ടറി വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന സത്യഗ്രഹത്തിൽ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് , എസ്.ആർ. എം.യു ഡിവിഷണൽ സെക്രട്ടറി എസ്.ഗോപീകൃഷ്ണ, ഡിവിഷണൽ പ്രസിഡന്റ് കെ.ജി. സുനിൽകുമാർ, ട്രഷറർ കെ.സി. സതീഷ് കുമാർ, വൈസ് പ്രസിഡന്റ് പി.ഐ. സെബാസ്റ്റ്യൻ, വർക്കിംഗ് കമ്മിറ്റി അംഗം എസ്.ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.