pension

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് മാറിയത് മൂലവും മസ്റ്ററിംഗ് നടത്താതിരുന്നതിനാലും സാമൂഹ്യസുരക്ഷാ പെൻഷനും സർക്കാർ സഹായത്തോടെയുള്ള ക്ഷേമനിധി പെൻഷനും കുടിശികയായവർക്ക് അത് ഉടൻ നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോഴോ ഇത്തരം കാര്യങ്ങൾക്കായി പണം കണ്ടെത്താൻ കഴിയുമ്പോഴോ കുടിശിക നൽകിയാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു.