
തിരുവനന്തപുരം: കേരളാദിത്യപുരം എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം പ്രസിഡന്റ് എം.ഐ.ഗംഗാധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്നു.കേരളാദിത്യപുരം ശ്രീകുമാർ സ്വാഗതവും മേഖല കൺവീനർ ബി.രഘുകുമാർ മുഖ്യപ്രഭാഷണവും നടത്തി.വനിതാസമാജം പ്രസിഡന്റ് ലളിതമ്മ, സെക്രട്ടറി സരസ മോഹനകുമാരി, എൻ.രവീന്ദ്രൻ നായർ, പി.രാധൻ, എസ്.ശശികുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി വിജു വി.നായർ വരണാധികാരിയായിരുന്നു.ഭാരവാഹികളായി ഗംഗാധരൻ പിള്ള (പ്രസിഡന്റ്), എൻ.രവീന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്),പി.രാധൻ (സെക്രട്ടറി),ജി.പ്രേമകുമാർ(ജോയിന്റ് സെക്രട്ടറി), എസ്.ശശികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.താലൂക്ക് യൂണിയൻ പ്രതിനിധികളായി കേരളാദിത്യപുരം ശ്രീകുമാർ, എസ്.ശശികുമാർ എന്നിവരെയും തിരഞ്ഞെടുത്തു.