
നെയ്യാറ്റിൻകര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ ചരിത്രപ്രസിദ്ധമായ അമ്മച്ചിപ്ലാവിനെ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിൻകര ടൗൺ എൻ.എസ്. എസ് കരയോഗം വാർഷിക സമ്മേളനം സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിൽ താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ് .നാരായണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗവ. ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ബി. ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്മെന്റുകളും സമ്മാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 -മത് വാർഷികം പ്രമാണിച്ച് 75 വയസ്സ് പൂർത്തീകരിച്ച കരയോഗ അംഗങ്ങൾക്ക് സ്വീകരണവും അനുമോദനങ്ങളും നൽകി. താലൂക്ക് യൂണിയൻ സെക്രട്ടറി വി. ഷാബു, ഇലക്ട്രറൽ റോൾ മെമ്പർ ഡി. അനിൽകുമാർ , വൈസ് പ്രസിഡന്റ് വി മോഹനകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ. മധുകുമാർ, ജി.പ്രവീൺ കുമാർ, കരയോഗം സെക്രട്ടറി ജി. ഗോപീകൃഷ്ണൻ നായർ, ഭാരവാഹികളായ വി. മോഹനകുമാർ, എം.സുകുമാരൻ നായർ, ഡി .അനിൽകുമാർ, ജി.പരമേശ്വരൻ നായർ, കെ.എസ്. ജയചന്ദ്രൻ നായർ, എം.ഉണ്ണികൃഷ്ണൻ നായർ, ജയരാജ് വി.എം, രൻജിത്.വി, കെ.വി .ഗിരിജ എന്നിവർ പങ്കെടുത്തു.