തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ സ്‌മരണ നിലനിറുത്താൻ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കും. 50 ലക്ഷം രൂപ നിർമ്മാണച്ചെലവ് വരുന്ന പ്രതിമ സി.അച്യുതമേനോൻ ഫൗണ്ടേഷനാണ് നിർമ്മിക്കുന്നത്. മ്യൂസിയം പരിസരത്ത് ഇതിനായി സർക്കാർ സ്ഥലം അനുവദിച്ചു. കെ.കരുണാകരന്റെ പ്രതിമയ്‌ക്ക് എതിർവശവും ശ്രീനാരായണഗുരുദേവന്റെ പ്രതിമയ്‌ക്ക് അരികിലുമായിട്ടാകും അച്യുതമേനോന്റെ പ്രതിമ ഉയരുക. ശില്‌പി ഉണ്ണി കാനായിയെ നിർമ്മാണച്ചുമതല ഏല്‌പിച്ചു. വെങ്കലത്തിൽ നിർമ്മിക്കുന്ന പ്രതിമയ്‌ക്ക് 24.50 ലക്ഷമാണ് ചെലവ്. സ്ഥലത്തെ അനുബന്ധ നിർമ്മാണങ്ങൾക്കാണ് ബാക്കി 25 ലക്ഷം രൂപ.