.തിരുവനന്തപുരം:കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ യാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. പൂന്തുറ സ്വദേശികളായ സബീർ (39),അബ്ദുൾ കരിം (41), കൊട്ടാരക്കര പുലമൺ സ്വദേശി അൽ ഫീർ (38) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തത്.കുഞ്ചാലുംമൂട് സ്വദേശി റഷീദിനെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മൂവരും ചേർന്ന് ആക്രമിച്ച് 3500 രൂപ കവർന്നത്.ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിയുടെ നിർദ്ദേശാനുസരണം ഫോർട്ട് സി.ഐ രാകേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിനേശ്, അരുൺകുമാർ,അഭിജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. തീർത്ഥപാദ മണ്ഡപത്തിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി വിളക്കുകൾ മോഷ്ടിച്ച കേസിലും ഇവർ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.