അക്ഷയ് കുമാർ നായകനാവുന്ന രാം സേതുവിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ-അഡൈ്വഞ്ചർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പുരാവസ്‌തു ഗവേഷകനായാണ് അക്ഷയ് എത്തുന്നത്. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് താരങ്ങൾ. രാമായണത്തിലെ രാമസേതുവിനെക്കുറിച്ച് നടത്തുന്ന അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. ആമസോൺ പ്രൈമിനൊപ്പം കുമാർ കാപേയുടെ ഗുഡ് ഫിലിംസ് അബൺഡാറ്റിയ എന്റർടെയ്ൻമെന്റ്, ലൈക പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് നിർമാണം.