
ചിറയിൻകീഴ്:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ ശുചീകരണം,മാലിന്യ സംസ്കരണം,പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ,ജീവിത ശൈലീ ബോധവത്കരണ പ്രവർത്തനങ്ങൾ, മാനസികാരോഗ്യ സംരക്ഷണങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള ബോധവത്കരണ കലാജാഥ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. പെരുമാതുറ ജംഗ്ഷനിൽ നടന്ന ചടങ്ങ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, പി.മണികണ്ഠൻ, ജസ്പിൽ മാർട്ടിൻ, കെ.മോഹനൻ, ശ്രീകല ജയാ ശ്രീരാമാൻ, അജിത കരുണാകരൻ, ഡോ.അർണാഡ് ദീപക് തുടങ്ങിയവർ പങ്കെടുത്തു.