വർക്കല:വർക്കല കണ്ണംബ എൻ.എസ്. എസ് കരയോഗം വാർഷികവും വിദ്യാ പുരസ്കാരം വിതരണവും ആദരിക്കലും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.സി.എസ്.ഷൈജുമോൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വി.മോഹനചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.രവീന്ദ്രൻ നായർ,ജി.അശോക് കുമാർ,ജെ.ശശിധരൻ നായർ,വി.ടി.സുഷമാദേവി,സി.വി.വിജയകുമാർ,എസ്.ഗിരിജ,ജി.രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു . എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.ഭാരവാഹികളായി പി.സുഭാഷ്(പ്രസിഡന്റ് ),ടി .രവീന്ദ്രൻ നായർ (സെക്രട്ടറി ),ജി.രാമചന്ദ്രൻ നായർ(ട്രഷറർ ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.