തിരുവനന്തപുരം: പത്തനംതിട്ടയിൽ നടന്നതുപോലുള്ള ആഭിചാര ക്രിയകൾ തടയാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനൊപ്പം പുതിയ നിയമ നിർമ്മാണമുൾപ്പെടെ ആലോചിക്കേണ്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇത്തരം സംഭവങ്ങളെ കേവലം നിയമംകൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല. നിയമത്തിലെ പഴുതുകളടച്ച് ഇടപെടുന്നതിനൊപ്പം വിശാലമായ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉയർന്നുവരേണ്ടതുണ്ട്.


കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും
തീവ്രത തുറന്നുകാട്ടുന്നതാണ് പത്തനംതിട്ട സംഭവം. ഇതുമായി ബന്ധപ്പെട്ട എല്ലാ വശ
ങ്ങളും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് സമൂഹത്തിനൊരു പാഠ
മായി ഈ അന്വേഷണത്തെ മാറ്റേണ്ടതുണ്ട്.