
കടയ്ക്കാവൂർ: ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂരിലെ ഓവർബ്രിഡ്ജ് ജംഗ്ഷനിലുള്ള ജെ.പി പ്രതിമയ്ക്ക് സമീപം ജന്മവാർഷികദിനാചരണം ആഘോഷിച്ചു.പ്രതിമയിലെ പുഷ്പാർച്ചനയ്ക്ക് ശേഷം മുതിർന്ന പത്ര പ്രവർത്തകനായ ഡി.ശിവദാസ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം വക്കം അജിത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.വർക്കല ശ്രീകുമാർ, ഡോ.അശോക് ശങ്കർ, മീനമ്പലം സുധീർ, സന്തോഷ് പുന്നയ്ക്കൽ, കരവാരം കെ.അനിരുദ്ധൻ, വക്കം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.അരുൺ എന്നിവർ സംസാരിച്ചു. ജയപ്രകാശ് നാരായണൻ അവാർഡ് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഡി.ശിവദാസ് കടക്കാവൂരിന് നൽകി. പൊതു പ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ വക്കം അജിത്തിനെ ആദരിച്ചു.