
മുടപുരം:കേരള കയർ വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു ) സുവർണ ജൂബിലി സമ്മേളനം 17,18,19 തീയതികളിൽ ചേർത്തലയിൽ നടത്തും.17ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.18,19 തീയതികളിൽ പ്രതിനിധി സമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ആനത്തലവട്ടംആനന്ദൻ,ഡോ.തോമസ് ഐസക്,മന്ത്രി ബി.എസ്.രാജീവ് തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനത്തിന്റെ ഭാഗമായി കയർ മേഖലകളിൽ കഴിഞ്ഞ ദിവസം പതാകദിനമാചരിച്ചു.അഞ്ചുതെങ്ങിൽ കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പതാക ഉയർത്തി.അംഗം ബി.എൻ.സൈജുരാജ് പങ്കെടുത്തു.ചിറയിൻകീഴിൽ പി.മണികണ്ഠൻ പതാക ഉയർത്തി.ജി.വ്യാസൻ,സാംബൻ,ബിജു എന്നിവർ പങ്കെടുത്തു.കോവളത്ത് പനത്തുറയിൽ ജയകുമാറും വാഴമുട്ടത്ത് ജി.രാധാകൃഷ്ണനും പാച്ചല്ലൂരിൽ മുതിർന്ന കയർ തൊഴിലാളി രവിയും പെരുങ്ങുഴിയിൽ ആർ.അജിത്തും,കഠിനംകുളത്ത് കഠിനംകുളം സാബുവും മുരുക്കുംപുഴയിൽ ചന്ദ്രികയമ്മയും അനിൽ ജോയിയും കവലയൂരിൽ വി.സുധീറും വക്കത്ത് വീരബാഹുവും പതാക ഉയർത്തി.കെ.അനിരുദ്ധൻ,എസ്.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.