cpi

വിതുര: കാട്ടുമൃഗങ്ങളുടെ ശല്യം തടയണമെന്നും കാർഷികവിളകൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര ഫോറസ്റ്റ് ഒാഫീസ് ഉപരോധസമരം സംഘടിപ്പിച്ചു.. സി.പി.ഐ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഉദ്ഘാടനം ചെയ്തു വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലാർ അജിൽ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, ആർ.കെ.ഷിബു, കെ.മനോഹരൻകാണി,ഷെമീംപുളിമൂട്,ജി.രാമചന്ദ്രൻ,സന്തോഷ് വിതുര,ഐത്തിസനൽ, തൊളിക്കോട് പഞ്ചായത്തംഗം അനുതോമസ്,കല്ലാർ വാർഡ്മെമ്പർ സുനിത, പൊന്നാംചുണ്ട് വാർഡ്മെമ്പർ രവികുമാർ, കല്ലാർവിക്രമൻ,ബിനോയ് തള്ളച്ചിറ,അൽഅമീൻമേമല,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വസന്തകുമാരി, രവീന്ദ്രൻപിള്ള, ജി.തങ്കരാജൻ,ബി.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.