ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആറ്റിങ്ങലിലെ നഗരസഭാ പരിധിയിലെ മൂന്ന് ഹൈസ്കൂളുകളിൽ എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവിണ്യം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷന്റെ ഗുഡ് ഇംഗ്ലീഷ് കോഴ്സ് ആരംഭിച്ചു.നഗരസഭാതല ഉദ്ഘാടനം അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എൽ.പ്രഭൻ അദ്ധ്യക്ഷത വഹിച്ചു.ഇംഗ്ലീഷ് അദ്ധ്യാപകനായ എൻ.സാബുവിന് പാഠപുസ്തകം നൽകിയായിരുന്നു ഉദ്ഘാടനം.ഹെഡ്മാസ്റ്റർ ജി.എൽ.നിമി,സീനിയർ അദ്ധ്യാപിക സി.എം.ബീന എന്നിവർ സംബന്ധിച്ചു.ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിൽ പ്രിൻസിപ്പൽ എസ്.അജിതയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പഠിതാവിന് പാഠപുസ്തകം നൽകി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എസ്. അനിൽകുമാർ,നോഡൽ പ്രേരക് മിനിരേഖ,ഇംഗ്ലീഷ് അദ്ധ്യാപിക ദിവ്യ തുടങ്ങിയവർ സംസാരിച്ചു.ആറ്റിങ്ങൽ ഗേൾസ് സ്കൂളിൽ ഹെഡ്മിസ്ട്രസ് കവിതാജോണിന്റ അദ്ധ്യക്ഷതയിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗിരിജ പഠിതാവിന് പാഠപുസ്തകം നൽകി ഉദ്ഘാടനം ചെയ്തു.നോഡൽപ്രേരക് മിനിരേഖ, ഇംഗ്ലീഷ് അദ്ധ്യാപിക സൂര്യ എന്നിവർ സംസാരിച്ചു.