നെയ്യാറ്റിൻകര:കെ.പി.സി.സി വിചാർ വിഭാഗ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലാരംഭിച്ച അന്നം പുണ്യം പദ്ധതി 500 ദിവസം പിന്നിട്ടതിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിർവഹിച്ചു. സി. റാബി അദ്ധ്യക്ഷത വഹിച്ചു. വിനോദ് സെൻ,അയിര സുരേന്ദ്രൻ,മാരായമുട്ടം സുരേഷ്, അവനീന്ദ്ര കുമാർ,ഡി.സി.സി ഭാരവാഹികളായ മഞ്ചവിളാകം ജയൻ,കക്കാട് രാമചന്ദ്രൻ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,ആർ.ഒ.അരുൺ,ജില്ലാ പഞ്ചായത്തംഗം വിനോദ് കോട്ടുകാൽ,പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ,മണ്ഡലം പ്രസിഡന്റുമാരായ എം.സി.സെൽവരാജ്, തിരുപുറം രവി,നഗരസഭാംഗങ്ങളായ മാമ്പഴക്ക ശശി,ചായ്ക്കോട്ടുകോണം സജു,ലിജു,തിരുപുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ചെങ്കൽ റജി,കെ.എസ്.യു പ്രസിഡന്റ് അഡ്വ.അരുൺ, ജയരാജ് തമ്പി,തുഷാര,വൈ.ആർ.വിൻസന്റ്,ജി.എം.സുഗുണൻ,സെയ്യദലി,സുരേഷ് ആറാട്ടുകുഴി എന്നിവർ പങ്കെടുത്തു.