prabhatha-bhakshana-parip

കല്ലമ്പലം :തോട്ടയ്ക്കാട് എം.ജി യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി മുതൽ പ്രഭാതഭക്ഷണം സ്കൂളിൽ വിളമ്പും.ജിജി ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രഭാതഭക്ഷണ പരിപാടി സ്കൂളിൽ ആരംഭിച്ചത്. ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക ഡോ.എസ്.റാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജലീൽ നന്ദിയും പറഞ്ഞു.ജിജി ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി ആർ.മുരളി മുഖ്യാതിഥിയായി.ആരോ​ഗ്യവിദ്യാഭ്യാസ സ്റ്റാൻഡിം​ഗ് കമ്മറ്റി ചെയർമാൻ സജീർ രാജകുമാരി,പഞ്ചായത്തം​ഗം ബിജു,കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കൊച്ചനിയൻ, പി.ടി.എ പ്രസിഡന്റ് എസ്.സുരേഷ്കുമാർ,സി.വി.നാരായണൻ,സുരേഷ്കുമാർ,നിസാം തുടങ്ങിയവർ സംസാരിച്ചു.