
ആറ്റിങ്ങൽ: പിക്കപ്പ് വാൻ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ചാത്തൻപാറ മലബാർ ഫർണിച്ചർ ഷോപ്പിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ലോഡ് ഇറക്കിയശേഷം ചാത്തൻപാറയിലേക്ക് പോകവേ രാവിലെ 10.30ഓടെ ആറ്റിങ്ങൽ ആർ.കെ.വി ഷെഡിന് സമീപത്ത് വച്ചായിരുന്നു അപകടം. അശ്രദ്ധമായി സ്കൂട്ടർ ക്രോസ് ചെയ്തതാണ് അപകട കാരണമെന്ന് പിക്കപ്പ് ഡ്രൈവർ പറഞ്ഞു. എന്നാൽ പിക്കപ്പ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.റിക്കവറി വാഹനത്തിന്റെ സഹായത്തോടെ പിക്കപ്പ് അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.