തിരുവനന്തപുരം: ഹൃദയരാഗം കലാസമിതിയുടെ സാഹിത്യപുരസ്കാര വിതരണം ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ഹൃദയരാഗം കലാസമിതി പ്രസിഡന്റ് മധു പട്ടത്താനം അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരായ ബിന്ദു ശ്രീകുമാർ, കാവേരി ശ്രീനി എന്നിവർക്ക് എം.വിൻസന്റ് എം.എൽ.എ ഹൃദയരാഗം കലാസമിതി പുരസ്കാരം നൽകും.