
തിരുവനന്തപുരം: എഴുത്തുകാർ എല്ലായ്പ്പോഴും നിലനിർത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട സഭാവവിശേഷമായിരിക്കണം നിർഭയത്വമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ മുൻ ജനറൽ സെക്രട്ടറി ടി.ജി.ഹരികുമാറിന്റെ 5ാമത് സ്മൃതി വാർഷികാചരണ ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ജി.ഹരികുമാറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച യോഗത്തിൽ സമിതി പ്രസിഡന്റ് ഡോ.ടി.ജി.രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സമിതി ജനറൽ സെക്രട്ടറി സുധാഹരികുമാർ, മുൻമന്ത്രിമാരായ സി.ദിവാകരൻ,വി.എസ്.ശിവകുമാർ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്.സുനിൽകുമാർ,ആറ്റുകാൽ വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.