
നെടുമങ്ങാട് :സംസ്ഥാന കൃഷിവകുപ്പ് പദ്ധതിയായ കേര രക്ഷാവാരാചരണത്തിന്റെ ഭാഗമായി ആനാട് കൃഷിഭവന്റെ നേതൃത്വത്തിൽ 'തെങ്ങാധാരിത ശീമക്കൊന്ന' കാമ്പെയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വേങ്കവിള സജി അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ എസ്.ജയകുമാർ കൃഷിയിട പരിശീലനത്തിന് നേതൃത്വം നൽകി.വാർഡ് അംഗം ഷീബാബീവി,കേരഗ്രാമം കേരസമിതി പ്രസിഡന്റ് ബി.വി.സുനിൽ രാജ്,സെക്രട്ടറി എം.ജയചന്ദ്രൻനായർ,അബ്ദുൾ നിസ്താർ,കല്ലിയോട് ജയൻ,മൂഴി രാജേന്ദ്രൻശശിധരൻനായർ,ബേബി കാരണവർ, കൂട്ടായ്മ പ്രസിഡന്റ് ചുളളിമാനൂർ രവീന്ദ്രൻനായർ,സെക്രട്ടറി വേങ്കവിള രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.