25k

ഉദിയൻകുളങ്ങര: ആറയൂർ പടിഞ്ഞാറേക്കര എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്,നാഷണൽ ഡിഫൻസ് അക്കാഡമി പോസ്റ്റ് ഗ്രാജുവേറ്റ്
ഡിഗ്രീ,പ്ലസ്ടു,എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രടറി വി.ഷാബു,ജി.പ്രവീൺ,അരുൺ ജി.നായർ,മധുകുമർ,കരയോഗം സെക്രട്ടറി സി.ഗോപകുമാരൻ നായർ,ജോയിന്റ് സെക്രട്ടറി വി.എസ്.ജയകുമാർ എന്നിവർ സംസാരിച്ചു.കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ മൂന്നാം റാങ്ക് നേടിയ ജി.വി.പ്രമോദിനെയും,ഇന്ത്യൻ എവിയേഷനിൽ പൈലറ്റ് ആയ ക്യാപ്റ്റൻ യു.എസ്.അഭിജിത്തിന്റെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.