
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് വേണ്ടി തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ചെയർമാൻ എസ്. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് ജി. ഹരി ഉദ്ഘാടനം ചെയ്‌തു. ശശി തരൂർ ഓൺലൈനിൽ സംസാരിച്ചു.
പിന്നണി ഗായകൻ പന്തളം ബാലന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കരിക്കകം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിയരങ്ങ് സുദർശൻ കാർത്തിക പറമ്പിൽ ഉദ്ഘാടനം ചെയ്‌തു. മുസ്ലിം അസോസിയേഷൻ മുൻ സെക്രട്ടറി പരീത്ബാവാ ഖാൻ, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപി കൊച്ചുരാമൻ, പെരുമാതുറ സ്‌നേഹതീരം വൈസ് പ്രസിഡന്റ് എ. നസറുള്ള, എം.കെ. ശശിധരൻ നായർ എന്നിവർ സംസാരിച്ചു.