r

തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ സ്മരണാർത്ഥം സുനിൽ കണ്ടല്ലൂർ നിർമ്മിച്ച മെഴുക് പ്രതിമ തിരുവനന്തപുരം സുനിൽസ് വാക്സ് മ്യൂസിയത്തിൽ മന്ത്രി വി.എൻ. വാസവൻ അനാവരണം ചെയ്തു. സൂര്യ കൃഷ്ണമൂർത്തി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ മുഖ്യാതിഥിയായിരുന്നു. സുനിൽ കണ്ടല്ലൂർ, അഡ്വ.സുഭാഷ് സുകുമാരൻ, സുജിത് സുകുമാരൻ, സജീവ് നാണു തുടങ്ങിയവർ സംസാരിച്ചു.ജയന്റെ പ്രതിമ ഉൾപ്പെടെ 38 പ്രതിമകളാണ് മ്യൂസിയത്തിലുള്ളത്.