തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ നെടുമുടി വേണു അനുസ്‌മരണ ചടങ്ങിൽ എഴുത്തുകാരി ചന്ദ്രമതിയുടെ ' സ്വപ്‌നദൃശ്യം ' എന്ന കവിത,​ താൻ എഴുതിയതാണെന്ന് പറയാനിടയായതിൽ ഖേദം പ്രകടിപ്പിക്കുന്നതായി നെടുമുടിയുടെ ഭാര്യ സുശീല വേണു പ്രസ്‌താവനയിൽ പറഞ്ഞു. മനഃപൂർവമല്ലാത്ത ഈ പിഴവിലൂടെ ചന്ദ്രമതിക്കും വായനക്കാർക്കുമുണ്ടായ മാനസിക വിഷമത്തിൽ ക്ഷമ ചോദിക്കുന്നതായും അവർ പറഞ്ഞു.