കുളത്തൂർ: പ്രവാസി സംരഭകനും എം.ജി.എം ഗ്രൂപ്പ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ.ഗീവർഗീസ്‌ യോഹന്നാനെ ഫുഡ്‌ കോർപ്പറേഷൻ ഒഫ്‌ ഇന്ത്യയുടെ ഉപദേശക സമിതിയിൽ കേരള പ്രതിനിധിയായി കേന്ദ്ര ഉപഭോക്തൃ,ഭക്ഷ്യ,പൊതുവിതരണ മന്ത്രാലയം നാമനിർദ്ദേശം ചെയ്തു. രണ്ട്‌ വർഷത്തേക്കാണ്‌ നിയമനം. ഡോ.ഗീവർഗീസ്‌ യോഹന്നാൻ, നിരവധി വിദ്യാഭ്യാസ, വ്യവസായ സംരംഭങ്ങളുടെ സാരഥിയും ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമാണ്‌.മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മാനേജിംഗ്‌ കമ്മിറ്റി അംഗവും ഒമാനിലെ നിർമ്മാണ കമ്പനിയായ നദാൽ ട്രേഡിംഗിന്റെ മാനേജിംഗ്‌ ഡയറക്ടറുമാണ്.