തിരുവനന്തപുരം:എത്ര വലിയ അധികാരങ്ങളും കരുത്തുമുണ്ടെങ്കിലും അവരാരും നിയമത്തിന് അതീതരല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ രാഷ്ട്രീയ അക്രമങ്ങളുടെ ഇരകൾക്കായി ഏർപ്പെടുത്തിയ 'സർവ മംഗളം' പെൻഷൻ പദ്ധതി കവടിയാർ ഉദയാ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പത്രപ്രവർത്തകയായിരുന്ന ഡോ.മംഗളം സ്വാമിനാഥന്റെ ഓർമ്മയ്ക്കായി ഡോ.ആർ.ബാലശങ്കറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ പെൻഷൻ പദ്ധതി ആദ്യം നടപ്പാക്കുന്നത് കേരളത്തിലാണ്.സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇരയായ 51 പേരുടെ കുടുംബങ്ങൾക്ക് മാസം 2000 രൂപ വീതം പെൻഷൻ ലഭിക്കും.ആദ്യ ഗഡു ഗവർണർ വിതരണം ചെയ്തു.

ചെങ്കൽ എസ്.രാജശേഖരൻ നായർ അദ്ധ്യക്ഷനായി. ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ,​ഭാരതീയ വികാസ് പരിഷത്ത് ഓർഗനൈസിംഗ് സെക്രട്ടറി സുരേഷ് ജെയിൻ,രവീന്ദ്ര കിഷോർ സിൻഹ,ഡോ.മഹേഷ് ചന്ദ്ര ശർമ്മ,ട്രസ്റ്റ് ചെയർമാൻ ആർ.ബാലശങ്കർ,കൗൺസിലർ ബി.അശോക് കുമാർ,സി.എച്ച്.മുസ്തഫ മൗലവി,ഷാജൻ സ്‌കറിയ എന്നിവർ സംസാരിച്ചു.