തിരുവനന്തപുരം: വേദി ടു വേദി, വയലാർ ചരമ വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനതല സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് മെട്രോപൊളിറ്റൻ ബിഷപ്പ് ഡോ.പനതപുരം മാത്യൂ സാം അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം അടിമലത്തുറ ഗോഡ്സ് പ്രിഷ്യസ് എഡ്യൂക്കേഷൻ കൾച്ചറൽ സെന്റർ അർഹമായി. ധർമ്മരാജ്.എസ്, സിന്ധു.എസ്, ഷിജോ വർഗീസ്, സോമരാജൻ, വിശ്വദേവ, അശോക് പുന്നപ്ര, ജി.പി.കുമാര സ്വാമി, മഹിളാ ബാബു, മധു മേനോൻ, അനിൽ ശ്രീധർ, സുജാത കെ.പിള്ള, പുലിപ്പാറ ബിജു, ജയൻ ഭരണങ്ങാനം, ജി. പുരുഷോത്തമൻ,ഷൈൻ കുമാർ, രാധാകൃഷ്ണൻ പാളയം എന്നിവരാണ് ആദരവിന് അർഹരായത്. പട്ടം മുണ്ടശേരി ഹാളിൽ 20ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങങൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.