
വെഞ്ഞാറമൂട്: സംസ്ഥാനതലത്തിൽ വയോജനപരിപാലന രംഗത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാണിക്കൽ പഞ്ചായത്ത് 7250 ഓളം വൃദ്ധർക്ക് ജീവിതശൈലീരോഗ പരിശോധനകളും മരുന്നുകളും ഇനി വീടുകളിലെത്തിക്കുന്നതിനായി പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. പഞ്ചായത്തും മാണിക്കൽ കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ആശാവർക്കർമാർ മുഖേനയാണ് വയോധികർക്ക് വീടുകളിൽ ആരോഗ്യസേവനങ്ങളെത്തിക്കുന്നത്. മാണിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.അനിൽകുമാർ,കെ.സുരേഷ് കുമാർ,സഹീർറത്ത് ബീവി,സിന്ധു, ജ്യോതിലക്ഷ്മി,ബിന്ദു,സുനിത,വിജയകുമാരി,മെഡിക്കൽ ഓഫീസർ ഡോ.ആഫിന.എം.താഹന,സെക്രട്ടറി ഹരികുമാർ,വനജ കുമാരി,ഇ.എ സലിം,എം.എസ്.ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു.