
കിളിമാനൂർ:സമഗ്ര ശിക്ഷാ കേരളം ഓട്ടിസം സെന്ററിൽ തയ്യൽ പരിശീലന യൂണിറ്റ് ആരംഭിച്ചു.നഗരൂർ വി.എസ്.എൽ.പി.എസിൽ കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഓട്ടിസം ബാധിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലാണ് തുണിസഞ്ചി നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചത്. തെറാപ്പിക്കായി സ്പെക്ട്രം ഓട്ടിസം സെന്ററിലെത്തുന്ന കുട്ടികളുടെ അമ്മമാർക്കായാണ് തയ്യൽ പരിശീലന യൂണിറ്റ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തുണി സഞ്ചികളാണ് നിർമ്മിക്കുന്നത്.തയ്യൽ പരിശീലന യൂണിറ്റിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജവാദ് എസ്.മുഖ്യ പ്രഭാഷണം നടത്തി. നഗരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാമുദീൻ നാലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സാബു വി.ആർ സ്വാഗതം പറഞ്ഞു. പ്രഥമാദ്ധ്യാപിക ജയശ്രീ വി.പി,പി.ടി.എ പ്രസിഡന്റ് സജീർ,രക്ഷാകർതൃ പ്രതിനിധികളായ ജയശ്രീ.ടി,സിബി.എസ് എന്നിവർ സംസാരിച്ചു.ട്രെയിനർ ഷാനവാസ് നന്ദി പറഞ്ഞു.