hh

വിനോദ് നെട്ടത്താണി സംവിധാനം ചെയ്ത 'ഒരു പക്കാ നാടന്‍ പ്രേമം' ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പക്കാ പ്രണയ രംഗങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം നഷ്ടപ്രണയത്തിന്റെ നൊമ്പരവും ഒന്നിക്കലിന്റെ ആനന്ദവും പ്രേക്ഷകരിലെത്തിക്കുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർഥന നടത്തി പരാജയപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഭഗത് മാനുവൽ വിനു മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ,ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി.എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർഅഭിനയിക്കുന്നു.

എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ്.എം ആണ് ചിത്രത്തിന്റെ നിർമ്മാണം. രാജു .സി ചേന്നാട് രചന നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി കാരാത്ത് . കൈതപ്രം ദാമോദരൻ നമ്പൂതിരി,​ കെ.ജയകുമാർ,​ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,​ വിനു കൃഷ്ണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. മോഹൻ സിത്താരയുടെ സംഗീതത്തിൽ കെ.ജെ യേശുദാസ്,​വിധു പ്രതാപ്,​അൻവർ സാദത്ത്,​ജ്യാത്സ്ന,​ശിഖാ പ്രഭാകർ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി വെങ്കിടേഷ് .